പെരിന്തല്‍മണ്ണ: 48ാമത് ഖാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് മത്സരത്തിനിടെ മുന്‍ സന്തോഷ് ട്രോഫി താരം ധൻരാജ് കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് കൊട്ടേക്കാട് തെക്കോണി വീട്ടില്‍ ധൻരാജാണ് (40) മരിച്ചത്. പെരിന്തല്‍മണ്ണ ഖാദറലി സ്മാരക അഖിലേന്ത്യ സെവന്‍സ് ഫുട്ബാളില്‍ എഫ്.സി പെരിന്തല്‍മണ്ണയും ശാസ്ത എഫ്.സി തൃശൂരും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. എഫ്.സി പെരിന്തല്‍മണ്ണക്ക് വേണ്ടിയാണ് ധൻരാജ് കളിച്ചിരുന്നത്.
you may also like this video;
മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് ധൻരാജിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. റഫറിയോട് ഇക്കാര്യം പറയുകയും ഉടന്‍ കുഴഞ്ഞുവീഴുകയും ആയിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കല്‍ സംഘവും എത്തി ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി എങ്കിലും അര മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. മരണത്തെത്തുടര്‍ന്ന് തിങ്കളാഴ്ചയിലെ മത്സരം ഒഴിവാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.