നാലുവയസ്സുള്ള കുട്ടി കുഴൽക്കിണറിൽ വീണു- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

Web Desk
Posted on December 05, 2019, 5:26 pm

ജയ്പൂര്‍: രാജ്യത്ത് വീണ്ടും കുഴല്‍ക്കിണര്‍ അപകടം. രാജസ്ഥാനിലെ സിറോഹിയിൽ നാല് വയസ്സുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണു. 15 അടി താഴ്ചയില്‍ കുട്ടി കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

കുട്ടിയ്ക്ക് വെള്ളവും ഓക്‌സിജനും നല്‍കുന്നുണ്ട്. 15 അടി താഴ്ചയില്‍ തങ്ങിനില്‍ക്കുകയാണെന്ന് ശിവഗഞ്ച് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഭഗീരഥ് ചൗധരി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ പേര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.