ഓൺലൈനിൽ ഓർഡർ ചെയ്തപ്പോൾ ഫോൺ, പക്ഷെ കയ്യിൽ കിട്ടിയപ്പോഴോ !?

Web Desk
Posted on October 29, 2019, 5:03 pm

കൊല്‍ക്കത്ത: പതിനൊന്നായിരത്തിൽപ്പരം വിലയുള്ള ഫോൺ ഓർഡർ ചെയ്തയാൾക്ക് കിട്ടിയത് കണ്ട് എല്ലാവരും ഞെട്ടി. പശ്ചിമ ബംഗാളിലെ മാല്‍ഡയിലാണ് സംഭവം. ബിജെപി എംപി ഖഗെന്‍ മുര്‍മുവിന്റെ മകന്‍ അനിമസ് മുര്‍മുയുടെ മകനാണ് ഓൺലൈനിൽ മൊബൈൽ ഫോൺ ഓർഡർ ചെയ്തത്. പക്ഷെ മൊബൈല്‍ ഫോണിന് പകരം കിട്ടിയത് ആകട്ടെ രണ്ട് കല്ല്.

ഒക്ടോബര്‍ 23ന് സാംസങ് എം 30 ഫോണ്‍ ആണ് ഓര്‍ഡര്‍ ചെയ്തത്. 11999 രൂപയായിരുന്നു വില. ‘എന്റെ ഭാര്യക്ക് കിട്ടിയത് റെഡ്മി 5എ യുടെ ഹാന്‍സെറ്റിന്റെ ബോക്‌സാണ്. ഞാന്‍ അത് തുറന്നപ്പോള്‍ സാംസങ് ഫോണിന് പകരം ഉണ്ടായിരുന്നത് രണ്ട് കല്ലുകളായിരുന്നു.’ — മുര്‍മു പറഞ്ഞു. സംഭവത്തില്‍ എംപി മാല്‍ഡ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു.