അന്തരിച്ച കോങ്ങാട് എംഎൽഎ കെവി വിജയദാസിന്റെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം തൃശൂരില്‍ നിന്ന് പാലക്കാട് എലപ്പുള്ളിയിലെ വീട്ടിലെത്തിച്ചു. രാവിലെ ഏഴു മുതല്‍ എട്ടു വരെ എലപ്പുള്ളി തേനാരി കാക്കത്തോട്ടിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ഒൻപതുവരെ എലപ്പുള്ളി ഗവൺമെൻ് റ്ഹൈസ്ക്കൂളിലും പത്തുവരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. പതിനൊന്നിന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്ക്കാരം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
ഇന്നലെ രാത്രി 7.45 നാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് വിജയദാസ് എംഎൽഎ വിടവാങ്ങിയത്. കഴിഞ്ഞ നവംബർ 27 ന് കോവിഡ് ബാധിച്ച് പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് ഡിസംബർ 11 മുതൽ മെഡിക്കൽ കോളജിലുമായിരുന്നു ചികിൽസ . കോവിഡ് മാറിയെങ്കിലും പിന്നീടുണ്ടായ മറ്റ് അസുഖങ്ങൾ സ്ഥിതി ഗുരുതരമാക്കി. തലയിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. കർഷകനും മികച്ച സഹകാരിയുമായി പാലക്കാട് ജില്ലയിലെ ജനകീയ നേതാവായിരുന്നു.
English summary:The funeral of Kongad MLA KV Vijayadas today
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.