കൊച്ചി: കിഴക്കമ്പലത്ത് അധികാരം പിടിച്ച കിറ്റെക്സ് നേതൃത്വം നൽകുന്ന ട്വന്റി20 യിൽ ഭിന്നതയെന്ന് സൂചന. ട്വന്റി20 ചീഫ് കോർഡിനേറ്ററും, കിറ്റെക്സ് ഉടമയുമായ സാബു ജേക്കബും, പഞ്ചായത്ത് ഭരണ സമിതിയും തമ്മിൽ പ്രശ്നമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത് എങ്കിലും പരസ്യ പ്രതികരണത്തിന് ഇരുകൂട്ടരും ഇതുവരെ തയ്യാറായിട്ടില്ല. കിഴക്കമ്പലത്തെ പ്രസിഡന്റ് കെവി ജേക്കബ് രാജിവയ്ക്കുണം എന്ന തരത്തിലുള്ള വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. അതിനിടെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് ഒരു വിഭാഗം നോട്ടീസ് നൽകിയിട്ടുണ്ട്. ഭരണ സമിതിക്കെതിരെ(പഞ്ചായത്ത് പ്രസിഡന്റ് അടക്കം) ഒരു വിഭാഗം ട്വന്റി20 പ്രവർത്തകർ അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്നനങ്ങളുടെ ആരംഭം.. ഇതിനെതിരെ രംഗത്തു വന്ന പഞ്ചായത്ത് പ്രസിഡന്റ് സാബുവിനെതിരെ പരസ്യമായി തിരിച്ചും ആരോപണങ്ങൾ ഉന്നയിച്ചു. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
സാബു ജേക്കബ് ഇവർക്കൊപ്പം ചേർന്ന് അഴിമതി ആരോപണം അംഗീകരിക്കും വിധം ട്വന്റി 20 ജനറൽ ബോഡിയിൽ സംസാരിച്ചു. ഇതിനെതിരെ രംഗത്തു വന്ന പഞ്ചായത്ത് പ്രസിഡന്റ് സാബുവിനെതിരെ പരസ്യമായി തിരിച്ചും ആരോപണങ്ങൾ ഉന്നയിച്ചു. ഇതോടെ പ്രസിഡന്റ് ഉടൻ രാജിവയ്ക്കുമെന്നാണ് സൂചന. അടുത്ത വർഷമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഇതിനിടെയുണ്ടായ വിവാദങ്ങൾ കിഴക്കമ്പലത്തെ രാഷ്ട്രീയ പാർട്ടികൾക്ക് പ്രതീക്ഷ നൽകുന്നതാണ്.
പഴയതും പുതിയതുമായ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും ഇരുകൂട്ടരും തമ്മിൽ വാക്ക് പോര് നടന്നു. പ്രളയത്തിന്റെ പേരിൽ പിരിച്ച 1 കോടി 32 ലക്ഷം രൂപ എവിടെ പോയി എന്ന ചോദ്യവും പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ചു. ഇതേ തുടർന്ന് പ്രകോപിതനായ സാബു ജേക്കബ് പ്രസിഡന്റിന്റെയും, മെമ്പർമാരുടെയും രാജി ആവശ്യപ്പെട്ടു. കിഴക്കമ്പലത്ത് ഒഴിച്ച് കേരളത്തിൽ എവിടെ മത്സരിച്ചാലും ട്വന്റി20 അനായാസം ജയിക്കുമെന്നും, പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളൊന്നും പഞ്ചായത്തിൽ നടന്നിട്ടില്ലെന്നും സാബു ജേക്കബ് പൊതു യോഗത്തിൽ സ്വയം വിമർശനവും നടത്തി.
പഞ്ചായത്ത് ഭരണസമിതിയും, ട്വന്റി20 നേതൃത്വവും ഏറ്റുമുട്ടലിന്റെ പാതയിലായതോടെ പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ട്വന്റി20യുടെ ഭാവിയും അനിശ്ചിതത്വത്തിലായി. കേരളം മുഴുവൻ ശ്രദ്ധിച്ച രാഷ്ട്രിയത്തിലെ കോർപ്പറേറ്റ് വസന്തമാണ് കിഴക്കമ്പലം മോഡൽ. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. അതുകൊണ്ട് തന്നെ കിഴക്കമ്പലത്തെ പ്രശ്നങ്ങൾ പരിഹരിക്കാനും നീക്കം സജീവമായി നടക്കുന്നുണ്ട്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.