23 April 2024, Tuesday

ജി7 ഉച്ചകോടി ഇന്ന് തുടങ്ങും

Janayugom Webdesk
June 26, 2022 8:14 am

ജി7 ഉച്ചകോടി ഇന്ന് തുടങ്ങും. ജര്‍മ്മനിയിലാണ് ദ്വിദിന ഉച്ചകോടി നടക്കുക. ഇന്ത്യ, യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, കാനഡ, ജപ്പാന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

ദക്ഷിണ ജര്‍മ്മനിയിലെ ബവാറിയന്‍ താഴ്‌വരയിലെ ആഡംബര ഹോട്ടലായ സ്കോളസ് എല്‍മൗവിലാണ് നേതാക്കളുടെ കൂടിക്കാഴ്ച. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ജര്‍മ്മനിയിലെത്തി. ഊര്‍ജം, ഭക്ഷണം, സുരക്ഷ, തീവ്രവാദ വിരുദ്ധ പോരാട്ടം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളില്‍ ലോകനേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് മോഡി പറഞ്ഞു.

അതേസമയം മ്യൂണിച്ചില്‍ നാലായിരത്തോളം പേര്‍ ജി7 ഉച്ചകോടിക്കെതിരെ പ്രതിഷേധം നടത്തി. പരിസ്ഥിതി സംരക്ഷണം നടപടികള്‍ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Eng­lish summary;The G7 sum­mit begins today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.