നെടുങ്കണ്ടത്തെ ചീട്ടുകളിസഭയില്‍ കളിക്കണമെങ്കില്‍ കോവിഡ് പ്രതിരോധചട്ടങ്ങള്‍ പാലിച്ചിരിക്കണം. അവര്‍ക്ക് മാത്രമേ സഭയിലേയ്ക്ക് പ്രവേശനം കിട്ടൂ. നെടുങ്കണ്ടം പൊലീസ് പിടികൂടിയ ചീട്ടുകളി സംഘമാണ് കോവിഡ് 19 ചട്ടങ്ങള്‍ പാലിച്ച് ചീട്ടുകളി നടത്തിയത്. ചീട്ടുകളിക്കുവാന്‍ എത്തുന്നവര്‍ ക്യത്യമായും മാസ്‌ക് അണിഞ്ഞ് ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകള്‍ വ്യത്തിയാക്കിയതിന് ശേഷം മാത്രമേ സഭയിലേയ്ക്ക് പ്രവേശിക്കാവൂ എന്നും, പൊലീസുകാര്‍ വരുമ്പോള്‍ അറിയിക്കുവാന്‍ 400 രൂപ ശമ്പളത്തില്‍ റോഡില്‍ കാവല്‍ക്കാരെ നിര്‍ത്തിയിട്ടുമുണ്ടായിരുന്നു.
നെടുങ്കണ്ടം സബ് ഇന്‍സ്‌പെക്ടര്‍ കെ. ദിലീപ്കുമാറിന്റെ നേത്യത്വത്തില്‍ വേഷം മാറിയെത്തിയ പൊലീസ് സംഘം ആദ്യം പിടികൂടിയത് അറിയിപ്പ് നല്‍കുവാന്‍ നിര്‍ത്തിയവരുടെ മൊബൈല്‍ ഫോണ്‍ തന്നെ. കളി സ്ഥലത്തേയ്ക്കുള്ള ഇടവഴികളിലൂടെ ഓടിയെത്തിയ പൊലീസിനെ കണ്ട് മറ്റ് കളിക്കാര്‍ ഓടി മറഞ്ഞതിനാല്‍ പിടികൂടുവാന്‍ സാധിച്ചില്ലായെന്ന് പൊലീസ് അറിയിച്ചു.
അതേ സമയം, ടോക്കണ്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഒരുക്കി നെടുങ്കണ്ടം ചീനിപ്പാറയില്‍ കാശ് വെച്ച് ചീട്ടുകളി നടത്തിയ രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. വളരെ നാളുകളായി കാപ്പിതോട്ടത്തില്‍ ഇരുന്ന് കാശ് വെച്ച് ചീട്ടുകളി നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിനെ തുടര്‍ന്നാണ് സ്വകാര്യവാഹനത്തില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയത്. 4000 രൂപ സംഘത്തില്‍ നിന്നും പിടികൂടി.
ഉദ്യോഗസ്ഥന്‍മാരായ അഭിലാഷ്, എബിന്‍, ഗ്രേസണ്‍, രജ്ഞിത് തുടങ്ങിയവര്‍ നേത്യത്വം നല്‍കി. പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു. ബാലന്‍പിള്ള സിറ്റിയിലെ അഞ്ചംഗ ചീട്ടുകളി സംഘത്തെ അഡി.എസ്‌ഐ റോയിമോന്റെ നേത്യത്വത്തില്‍ പിടികൂടി. പൊലീസിനെ വെട്ടിച്ച് ഓടിയ ഇവരില്‍ നിന്ന് 6750 രൂപ പിടികൂടി. ഇവരെ പിന്നീട് പിടികൂടി. പൊലിസ് ഉദ്യോഗസ്ഥന്‍മാരായ സുനില്‍ മാത്യു, രാഹുല്‍ എന്നിവരാണ് നേത്യത്വം നല്‍കി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.