മാത്തോട്ടം ഗവ: യു പി സ്കൂളിന് സമീപം വീട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു തീപ്പിടുത്തമുണ്ടായി. ആദ്യം ഉണ്ടായ അഗ്നിബാധയിൽ ചൂടായ സിലിണ്ടർ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ വീടിന് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായി. മണ്ടോടി പറമ്പ് അബ്ദുൽ അസീസിന്റ 6/ 540 D നമ്പർ വീട്ടിലാണ് അപകടമുണ്ടായത്. മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ പി വി.വിശ്വാസ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ രണ്ട് ഫയർ എഞ്ചിനുകൾ അര മണിക്കൂർ സമയമെടുത്താണ് തീ പൂർണ്ണമായും അണണച്ചത്
English Summary: The gas cylinder explodes and fires