Web Desk

മമ്പറം

October 13, 2021, 10:57 am

അയക്കൂറ തൂക്കിയപ്പോൾ ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദ്യം; വെള്ള ഷർട്ട് ധരിച്ച് എത്തിയ മാന്യന്‍ മീനും മട്ടണും ചിക്കനും വാങ്ങി കടന്നു

Janayugom Online

മാര്‍ക്കറ്റില്‍ ഇറച്ചിയും മീനും വാങ്ങാനെത്തയ ആള്‍ പണം നല്കാതെ മുങ്ങിയതായ് പരാതി. കണ്ണൂർ മമ്പറം ടൗണിലാണ് സംഭവം.മാർക്കറ്റിൽ എത്തിയ ഇയാള്‍ ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ച് ഇറച്ചിയും മീനും വാങ്ങി മുങ്ങുകയായിരുന്നു. രണ്ട് കിലോ അയക്കൂറയും ഒന്നര കിലോ നാടൻ കോഴിയിറച്ചിയും ഒരു കിലോ ആട്ടിറച്ചിയുമാണ് ഇയാള്‍ വാങ്ങിയതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ വ്യാപാരികൾ വ്യക്തമാക്കുന്നു. സാധനം വാങ്ങാനായി എത്തിയത് വെള്ള ഷർട്ടും മുണ്ടും ധരിച്ചയാളാണെന്ന് പരാതിയില്‍ പറയുന്നു. ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു ഇയാൾ വ്യാപാരികളെ പറ്റിച്ചത്. ആദ്യം രണ്ട് കിലോ അയക്കൂറ തൂക്കിയപ്പോൾ ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചു. 

ഇല്ലെന്ന് പറഞ്ഞപ്പോൾ കാറിൽ പൈസയുണ്ടെന്നും എടുത്തു തരാമെന്നും പറഞ്ഞു. മത്സ്യം കൂടാതെ കുറച്ച് ഐസ് കട്ടകളും ഇയാൾ മത്സ്യവ്യാപാരിയിൽ നിന്ന് വാങ്ങിയിരുന്നു. സമീപത്തെ ഇറച്ചിക്കടയിൽ നിന്നാണ് മട്ടനും ചിക്കനും വാങ്ങിയത്. ഇവിടേയും ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു തട്ടിപ്പ്.പണം എടുക്കാനായി പോയ ഇയാള്‍ തിരികെ വന്നില്ല. വെള്ള ഷർട്ടും മുണ്ടും ധരിച്ച് മാന്യമായ പെരുമാറ്റമായിരുന്നു ഇയാളുടേത്. ഇയാളെ എവിടെ കണ്ടാലും തിരിച്ചറിയാൻ സാധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. മാർക്കറ്റില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ ഇയാൾ സാധനങ്ങൾ വാങ്ങുന്നതിന്റെ ദൃശ്യങ്ങളുണ്ട്.
Eng­lish summary;The gen­tle­man drowned with two kilos of ayakoo­ra, chick­en and mutton
you may also like this video;