ആൺസുഹൃത്തിനെ വീഡിയോ കോൾ ചെയ്യുന്നതിനിടയിൽ ബിരുദ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി പീരുമേട് പള്ളിക്കുന്ന് സ്വദേശിനി സൗമ്യ (21)യാണ്മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
സുഹൃത്തുമായിവീഡിയോ കോൾ ചെയ്യുന്നതിനിടയിൽ പെൺകുട്ടി ആത്മഹത്യ ഭീഷണി മുഴക്കി തൂങ്ങി മരിക്കുകയായിരുന്നു. സൗമ്യയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പ്രണയ നൈരാശ്യമാണ് കാരണമെന്ന് പീരുമേട് പോലീസ് അറിയിച്ചു.
ഏലപ്പാറയിലെ ഓട്ടോ ഡ്രൈവറാണ് പെൺകുട്ടിയുടെ സുഹൃത്ത്. ഇയാളുമായി ഉണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ആൺസുഹൃത്തിനെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു.
മൃതദേഹ പരിശോധനയ്ക്കായി പെൺകുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. മൃതദേഹ പരിശോധനയ്ക്ക് ശേഷം മൃതദേഹം നാളെ നാട്ടിലെത്തിക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
English Summary: The girl committed suicide while making a video call
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.