ബംഗളുരുവില്‍ പെണ്‍കുട്ടി കീടനാശിനി ശ്വസിച്ച് മരിച്ചു. വസന്ത് നഗറിലാണ് സംഭവം. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി വിനോദിന്റെ മകള്‍ അഹാന (8) യാണ് മരിച്ചത്. രാത്രി വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ അഹാനയ്ക്ക് ശാരീരിക ബുദ്ധിമുട്ടികള്‍ ഉണ്ടാവുകയാകും ഉടന്‍ മരിക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അബദ്ധത്തില്‍ ഉണ്ടായ മരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English summary; The girl died after inhaling the pesticide
You may also like this video;