ഷൂവിനുള്ളില്‍ ഒളിച്ചിരുന്നത് ഉഗ്ര വിഷമുള്ള പാമ്പ് ; പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Web Desk

കണ്ണൂർ

Posted on February 15, 2020, 6:26 pm

ഷൂവിൽ ഒളിച്ചിരുന്ന പാമ്പിൽ നിന്നും കടിയേൽക്കാതെ പെൺകുട്ടി രക്ഷപെട്ടത് തലനാരിഴക്ക്. മാലൂര്‍ സ്വദേശിയായ അസ്‌ക്കറിന്റെ വീട്ടിലാണ് സംഭവം നടന്നത്. അസ്‌ക്കറിന്റെ ബന്ധുവായ അഫ്‌സലിന്റെ ഷൂവിലാണ് പാമ്പ് കയറിപറ്റിയത്. രാവിലെ തുണി കഴുകുന്നതിനിടെ, അഫ്‌സലിന്റെ ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ മകള്‍ ജസീറ അഫ്‌സലിന്റെ സോക്‌സും അലക്കാനെടുത്തു. അപ്പോഴാണ് ഷൂവിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് തല നീട്ടി ജസീറയെ കൊത്താനാഞ്ഞത്.

പാമ്പിനെ കണ്ട് ജസീറ ഭയന്നു നിലവിളിച്ചു.വീട്ടുകാര്‍ ഓടിക്കൂടി ഷൂ മുറ്റത്തേക്കിട്ട് നോക്കിയപ്പോള്‍ അതിനകത്ത് ഒളിച്ചിരുന്നത് ഉഗ്രവിഷമുള്ള പാമ്പ്. പാമ്ബിന്റെ നിറംതന്നെ സാധാരണ കാണുന്ന പാമ്പുകളിൽ നിന്ന് വ്യത്യസ്തമാണെന്ന് വീട്ടുകാര്‍ പറഞ്ഞു. അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പാണെന്നാണ് വിഷവൈദ്യന്‍ പറഞ്ഞതെന്നും, പാമ്പിനെ വനത്തില്‍ വിട്ടതായും വീട്ടുകാര്‍ വ്യക്തമാക്കി.

Eng­lish sum­ma­ry: The girl escaped from snake bite

you may also like this video