ശൗചാലയ ഭിത്തി ഇടിഞ്ഞുവീണ് രണ്ടാംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: സ്കൂളിലെ രണ്ടുവര്‍ഷം മാത്രം പഴക്കമുള്ള ശൗചാലയ ഭിത്തി ഇടിഞ്ഞുവീണ് രണ്ടാംക്ലാസ് വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. ചൂട്ടുമാലില്‍ മുണ്ടുചിറയില്‍ ബന്‍സന്‍ ജോസഫിന്റെ മകന് സെബാസ്റ്റ്യന്‍ എം. ജോസഫാണു (ഏഴ്) മരിച്ചത്. ആനപ്രമ്പാല്‍ തെക്ക് ചൂട്ടുമാലില്‍ എല്‍.പി.ജി. സ്കൂളില്‍ ഇന്നലെ രാവിലെയാണു സംഭവം.കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു മരണം. വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണു സ്കൂള്‍.
മാതാവ്: ആന്‍സമ്മ
സഹോദരന് എബിന് എം. ജോസഫ്. സംസ്കാരം ഇന്ന്