പ്രവാസിയുടെ വീട്ടിൽ നിന്ന് മോഷണംപോയ സ്വർണ്ണം കുഴിമാടത്തിൽ നിന്ന് കണ്ടെത്തി കടയ്ക്കാവൂർ പൊലീസ്. കവലയൂർ പാർത്തുകോണം ക്ഷേത്രത്തിനു സമീപം പ്രവാസിയായ അശോകൻറെ വീട്ടിൽ നിന്നും മോഷണം പോയ 40 പവനിലധികം സ്വർണാഭരണങ്ങളാണ് കുഴിമാടം മാന്തി കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതിയായ രതീഷ് എന്ന കണ്ണപ്പൻ രതീഷിൻറെ കടയ്ക്കാവൂർ, കവലയൂർ ഉള്ള ഭാര്യാ പിതാവിനെ അടക്കം ചെയ്ത സ്ഥലത്ത് നിന്നാണ് മോഷണമുതലുകൾ കണ്ടെത്തിയത്.
കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കിട്ടിയ വിവരങ്ങളാണ് തൊണ്ടിമുതൽ കണ്ടെത്താൻ സഹായമായത്. പുരയിടത്തിൽ കുഴിച്ചിട്ടെന്ന രതീഷിൻറെ മൊഴിയെ തുടർന്ന് പൊലീസ് സംശയം ഉള്ള സ്ഥലങ്ങൾ കിളച്ച് നോക്കുകയായിരുന്നു. അത് പ്രകാരം മണ്ണിളകി കിടന്ന കുഴിമാടം കൂടി നോക്കിയതിലൂടെയാണ് സ്വർണാഭരണങ്ങൾ വീണ്ടെടുക്കാനായത്.
നിരവധി മോഷണ കേസ്സുകളിലെ പ്രതിയായ രതീഷ് കിളിമാനൂരിലെ ബാർ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്, കടയ്ക്കൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 500 പവനിലതികം സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിയ കേസ്, തുടങ്ങി ഒട്ടനവധി പിടിച്ചുപറി കവർച്ചാ, കഞ്ചാവ് കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ വർഷം വെഞ്ഞാറമൂട്, തേമ്ബാമൂട് സ്വദേശിയുടെ വീട്ടിൽ കയറി മോഷണം നടത്തിയ പ്രതിയെ ഗോവയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
English Summary: The gold was found in the grave of the accused’s father in law
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.