ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 18,637 ഭൂരഹിത പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുവാന്‍ സ്വന്തമായി സ്ഥലം ലഭ്യമാക്കിയെന്ന് മന്ത്രി എ കെ ബാലന് നിയമസഭയെ അറിയിച്ചു. പട്ടിക വര്‍ഗ മേഖലയില്‍ 4768 കുടുംബങ്ങള്‍ക്ക് 3869.73 ഏക്കര്‍ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. വനാവകാശ നിയമപ്രകാരം 1395 കുടുംബങ്ങൾക്ക് 1796.96 ഏക്കർ സ്ഥലത്തിന് 2002ലെ സുപ്രീംകോടതി വിധിപ്രകാരം 19002.2 ഏക്കർ നിക്ഷിപ്ത വനഭൂമി ലഭ്യമാക്കിയിരുന്നു. ഇതിൽ റവന്യൂ- വനം വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് ശേഷം വാസയോഗ്യമെന്ന് കണ്ടെത്തിയ ഭൂമിയിൽ നിന്ന് 5408.14 ഏക്കർ സ്ഥലം വിതരണം ചെയ്തിട്ടുണ്ട്. ഈ സർക്കാരിന്റെ കാലത്ത് 2708 കുടുംബങ്ങൾക്ക് 1870. 41 ഏക്കർ ഭൂമി വിതരണം ചെയ്തു. 186 കുടുംബങ്ങൾക്ക് 27.30 ഏക്കർ റവന്യൂ ഭൂമി അനുവദിച്ചു. ഗുണഭോക്താക്കള്‍ നിര്‍ദേശിക്കുന്ന ഭൂമി വിലയ്ക്ക് വാങ്ങി നല്കുന്ന പഴയ പദ്ധതി പ്രകാരം 273 പേര്‍ക്ക് 149.05 ഏക്കര്‍ ഭൂമി വാങ്ങി നല്കി. ലാന്‍ഡ് ബാങ്ക് പദ്ധതി ഫണ്ടുപയോഗിച്ച് 206 കുടുംബങ്ങള്‍ക്ക് 26.02 ഏക്കര്‍ സ്ഥലം വാങ്ങി നല്‍കുകയും ചെയ്തു.
ആദിവാസി മേഖലകളോട് ചേര്‍ന്ന് കിടക്കുന്ന വാസയോഗ്യവും കൃഷിയോഗ്യവുമായ സ്ഥലം പർച്ചേസ് കമ്മിറ്റി നിശ്ചയിക്കുന്ന വിലയ്ക്ക് ഭൂവുടമകളില്‍ നിന്ന് വാങ്ങി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്ന ലാന്‍ഡ് ബാങ്ക് പദ്ധതിപ്രകാരം വാങ്ങിയ 46.07 ഏക്കര്‍ സ്ഥലം വിതരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. മലപ്പുറത്ത് 34 കുടുംബങ്ങള്‍ക്ക് 5.2 ഏക്കറും കോഴിക്കോട് ഒരു കുടുംബത്തിന് 28 സെന്റും വയനാട് വെള്ളപ്പൊക്ക ഭീഷണി മൂലം മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്ന 171 കുടുംബങ്ങള്‍ക്ക് 20.47 ഏക്കര്‍ സ്ഥലവും നല്കി. കോട്ടയത്ത് 2.15 ഏക്കര്‍, എറണാകുളത്ത് 6.24 ഏക്കര്‍, വയനാട് 7.34 ഏക്കര്‍, പാലക്കാട് 7.3 കോഴിക്കോട് 3.79, കാസര്‍കോട് 19.25 എന്നിങ്ങനെയാണ് ഭൂമി വാങ്ങിയത്. ഇത് കൂടാതെ പത്തനംതിട്ടയില്‍ 5.50 ഏക്കറും വയനാട്ടില്‍ 6.16 ഏക്കറും ഉള്‍പ്പടെ 11.66 ഏക്കര്‍ സ്ഥലം വാങ്ങാനുള്ള നടപടികൾക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. പദ്ധതി പ്രകാരം നല്കുന്ന പട്ടയത്തിലും പട്ടികജാതിക്കാര്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രമാണങ്ങളിലും 12 വര്‍ഷത്തേക്ക് കൈമാറ്റം പാടില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ENGLISH SUMMARY : The government has provided land to 18,637 landless Scheduled Caste families
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.