19 April 2024, Friday

കൃഷിനാശം സംഭവിച്ച കർഷകർക്ക് ആശ്വാസം; സര്‍ക്കാര്‍ പത്തു കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
February 9, 2022 10:47 pm

പ്രകൃതിക്ഷോഭം മൂലം വിളനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ വിഹിതമായി പത്തു കോടി രൂപ കൂടി അനുവദിച്ചു. നടപ്പു സാമ്പത്തിക വർഷം തന്നെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് കൃഷി ഡയറക്ടർക്ക് അനുമതി നൽകിക്കൊണ്ടാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച ഇൻഷുർ ചെയ്ത വിളകൾക്കുള്ള നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. നഷ്ടപരിഹാരം ലഭിക്കുന്നതിനായി കർഷകർ സമർപ്പിച്ച അപേക്ഷകളിന്മേൽ ഒരു മാസത്തിനകം നടപടികൾ പൂർത്തീകരിക്കണമെന്ന് കൃഷിമന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിട്ടപ്പെടുത്തിയ നഷ്ടപരിഹാര തുകയുടെ ആദ്യഘട്ടമായാണ് പത്ത് കോടി അനുവദിച്ചിട്ടുള്ളത്.

എല്‍ഡിഎഫ് സർക്കാർ അധികാരമെടുത്ത ശേഷം, പ്രകൃതിക്ഷോഭം മൂലം വിളനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ വിഹിതം 54.94 കോടി രൂപയും കേന്ദ്രസർക്കാർ വിഹിതം കോടി 8.25 രൂപയും അടക്കം 63.19 കോടി രൂപ വിതരണം ചെയ്തിരുന്നു.

ഇപ്പോൾ അനുവദിച്ച നഷ്ടപരിഹാര തുക കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ കാലതാമസം കൂടാതെ എത്തിക്കുന്നതിന് കൃഷിമന്ത്രി പി പ്രസാദ് നിർദേശം നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry: The gov­ern­ment has sanc­tioned com­pen­sa­tion of Rs 10 crore to farmers

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.