19 April 2024, Friday

Related news

April 12, 2024
March 1, 2024
February 23, 2024
February 2, 2024
January 22, 2024
January 9, 2024
January 3, 2024
December 28, 2023
December 26, 2023
November 5, 2023

ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളത്തെ സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ : മന്ത്രി കെ രാജൻ

Janayugom Webdesk
കോഴിക്കോട്
April 21, 2022 11:12 pm

ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളത്തെ സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്ന് റവന്യൂ- ഭവന നിർമാണ വകുപ്പുമന്ത്രി കെ. രാജൻ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ ഒരുക്കിയ പ്രദർശന നഗരി സന്ദർശനവേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സാധാരണക്കാരുടെ ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആറു വർഷമായുള്ള വികസന പ്രവർത്തനങ്ങൾ ഇനിയും മികച്ച രീതിയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മേളയിലെ വിവിധ വകുപ്പുകളുടെ സ്റ്റാളുകളിലെ പ്രവർത്തനം മന്ത്രി നേരിട്ടുകണ്ട് വിലയിരുത്തി. ഗായിക സിത്താര കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ബീച്ച് ഓപ്പൺ സ്റ്റേജിൽ അരങ്ങേറിയ പ്രൊജക്ട് മലബാറിക്കസ് ഗാനസന്ധ്യയിൽ മന്ത്രി ആശംസകൾ അറിയിച്ചു.

ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, ജില്ലാ വികസന കമ്മീഷണർ അനുപം മിശ്ര, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമോസ് മാമൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ എന്നിവർ അനുഗമിച്ചു.

Eng­lish Sum­ma­ry: The gov­ern­ment is try­ing to cre­ate a land­less and home­less Ker­ala: Min­is­ter K Rajan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.