December 5, 2022 Monday

ഓൺലൈൻ പന്തയം നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുമെന്ന് സർക്കാർ

Janayugom Webdesk
കൊച്ചി:
February 9, 2021 6:10 pm

ഓൺലൈൻ പന്തയം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പൊലീസ് മേധാവി നിർദേശം സമർപ്പിച്ചിട്ടുണ്ടെന്നും നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും സർക്കാർ വ്യക്തമാക്കി. നിയമം കൊണ്ടുവരുന്നതിന് എത്ര സമയമെടുക്കുമെന്ന് നാളെ അറിയിക്കാൻ കോടതി നിയമ സെക്രട്ടറിയോട് നിർദേശിച്ചു.

ഓൺലൈൻ പന്തയം സാമുഹിക വിപത്താണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പോളി വടക്കൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ് നാളെ വീണ്ടും പരിഗണിക്കും.
ഓൺലൈൻ പന്തയം ഗുരുതരമായ സാമൂഹിക വിപത്തെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നടത്തിപ്പുകാർക്കും സെലിബ്രിറ്റികളായ ക്രിക്കറ്റ് താരം വിരാട് കോഹ്ലി, സിനിമാ താരങ്ങളായ അജു വർഗീസ്, തമന്ന ഭാട്ടിയ എന്നിവർക്ക് കോടതി പ്രത്യേക ദൂതൻ വഴി അടിയന്തര നോട്ടീസ് അയച്ചിരുന്നു.

ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമാണെന്നും നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും പ്രശസ്തരെ വച്ച് പരസ്യം നൽകി യുവാക്കളെ ആകർഷിച്ച് ചതിക്കുഴിയിൽ വീഴ്ത്തി പണം തട്ടുകയാണെന്നും പൊതുതാൽപര്യ ഹർജിയിൽ പറയുന്നു.

ENGLISH SUMMARY: The gov­ern­ment will bring in leg­is­la­tion to reg­u­late online gambling

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.