തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഇഞ്ചി കര്‍ഷകരെ തിരികെ കൊണ്ടുവരുന്നതിനു സര്‍ക്കാരിന്റെ അനുമതി തേടുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ് ലഭ്യമായാല്‍ അതാത് ജില്ലാ കളക്ടര്‍മാരുടെ അനുമതിയോടെയാകും പ്രവേശനം അനുവദിക്കുക. പാസിനുള്ള അപേക്ഷ വെബ്സൈറ്റ് മുഖേനയോ ഇമെയില്‍ വിലാസമോ വഴിയോ സ്വീകരിക്കും.
ജില്ലയിലേക്ക് പ്രവേശനം ലഭിക്കുന്നവര്‍ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റയിനില്‍ കഴിയേണ്ടതാണ്.സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കും.ലോക്ക് ഡൗണ്‍ ഇളവ് അനുവദിച്ച ശേഷം തൊഴിലില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളെ കോവിഡ് പ്രതിരോധ സാമഗ്രഹികള്‍ ഇല്ലാതെ ജോലി എടുപ്പിച്ചാല്‍ മേസ്തിരിമാര്ക്കെതിരെ നിയമ നടപടി സ്വീകരിക്കും.തൊഴില്‍ ഇടങ്ങളില്‍ സാമുഹിക അകലം പാലിക്കേണ്ടതാണ്.
ലോക്ക് ഡൗണ്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.കച്ചവട സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ആളുകള്‍ ഇടകലരുന്നത് രോഗ വ്യാപനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പ്രായം കൂടിയവരുടെയും കുട്ടികളുടെയും മറ്റ് രോഗങ്ങള്‍ ഉള്ളവരുടെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം. പുറത്തിറങ്ങുന്നവര്‍ മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
ENGLISH SUMMARY: The government will seek permission for the return of ginger farmers
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.