10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

September 16, 2024
September 11, 2024
September 4, 2024
June 29, 2024
May 22, 2024
May 21, 2024
March 2, 2024
January 28, 2024
January 26, 2024
January 25, 2024

പി വി അൻവർ എംഎല്‍എ ഉന്നയിച്ച ഫോൺ ചോർത്തൽ ഗൗരവതരമെന്ന് ഗവർണർ

മുഖ്യമന്ത്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു 
Janayugom Webdesk
തിരുവനന്തപുരം
September 11, 2024 4:00 pm

പി വി അൻവർ എംഎല്‍എ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തില്‍ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. സ്ഥിതി അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നതും ഗൗരവതരമാണ്. താനും ഫോൺ ചോർത്തി എന്ന അൻവറിന്റെ തുറന്ന് പറച്ചിലും ഗൗരവതരമാണ്. അൻവറിന്റെ ആരോപണം സർക്കാരിനെതിരെ ആയുധമാക്കുകയാണ് ഗവർണർ. 

വിഷയത്തില്‍ നടപടിയും വിശദീകരണവും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണറുടെ കത്തിൽ സർക്കാരിനും അൻവരിനും വിമര്‍ശനമുണ്ട്. സർക്കാർ കാര്യങ്ങളിൽ ചിലർ ഇടപെടുന്നു എന്നാണ് ഗവർണറുടെ കത്തിൽ വ്യക്തമാകുന്നത്. പൊലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു. അൻവറിനെതിരെയും കേസ് എടുക്കണമെന്നും സ്വന്തം നിലക്ക് ഫോൺ ചോർത്തിയതും ഗുരുതര കുറ്റമാണെന്നും കത്തിൽ പറയുന്നുണ്ട്. പുറത്ത് വന്ന സംഭാഷണങ്ങളിൽ പൊലീസിനുള്ള ക്രിമിനൽ ബന്ധം വ്യക്തമാണെന്നും ഗവർണറുടെ കത്തിൽ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.