കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേർക്കാനുള്ള വിജിലൻസ് അപേക്ഷയിൽ ഗവർണർ അഡ്വക്കേറ്റ് ജനറലിനോട് (എജി) അഭിപ്രായം തേടി. അപേക്ഷയിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഡ്വക്കേറ്റ് ജനറൽ സിപി സുധാകരപ്രസാദിനോട് അഭിപ്രായം ആരാഞ്ഞത്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം മുൻ മന്ത്രിയായ വികെ ഇബ്രാഹിംകുഞ്ഞിനെ കേസിൽ പ്രതി ചേർക്കണമെങ്കിൽ ഗവർണറുടെ അനുമതി ആവശ്യമാണ്.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർക്കാനുള്ള വിജിലൻസിന്റെ അപേക്ഷ മൂന്നുമാസമായി ഗവർണറുടെ പരിഗണനയിലാണ്. വിജിലൻസ് നൽകിയ അപേക്ഷ സംസ്ഥാന സർക്കാരാണ് ഗവർണർക്ക് കൈമാറിയത്. എന്നാൽ മൂന്നുമാസം കഴിഞ്ഞിട്ടും ഗവർണറുടെ മറുപടി ലഭിച്ചിരുന്നില്ല. നേരത്തെ ഇക്കാര്യത്തിൽ വിജിലൻസ് ഡയറക്ടറെയും വിജിലൻസ് ഐജിയെയും രാജ്ഭവനിലേക്ക് വിളിച്ച് ഗവർണർ ചർച്ച നടത്തിയിരുന്നു.
English Summary: The Governor sought the opinion of the Advocate General (AG) on the vigilance application to add VK Ibrahim Kunju.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.