16 June 2025, Monday
KSFE Galaxy Chits Banner 2

Related news

June 16, 2025
June 15, 2025
June 14, 2025
June 14, 2025
June 12, 2025
June 11, 2025
June 11, 2025
June 11, 2025
June 11, 2025
June 10, 2025

വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി

Janayugom Webdesk
കൊച്ചി
May 19, 2025 11:06 pm

കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് മാത്രമേ നിയമനം നടത്താനാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിസ തോമസ് കേസിലെ ഡിവിഷന്‍ ബെഞ്ച് വിധി ഗവര്‍ണര്‍ പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെയുമായിരുന്നു ചാന്‍സലര്‍ നിയമിച്ചത്. എന്നാല്‍ ഇത് സര്‍വകലാശാലാ നിയമങ്ങളുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. 2023ലെ സിസ തോമസ് കേസിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി മറികടക്കുന്നതാണ് ചാന്‍സലറുടെ നടപടിയെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. 

അതേസമയം രണ്ട് സര്‍വകലാശാലകളിലെയും താല്‍ക്കാലിക വിസിമാരുടെ കാലാവധി 28ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ നിയമനത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞു.ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ ആയിരുന്ന കാലത്താണ് താല്‍ക്കാലിക വിസി നയമനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സംഘ്പരിവാറിന് വേണ്ടിയുള്ള നടപടികളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആരോപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.