വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് വിശ്വാസം തെളിയിക്കണമെന്ന് ഗവര്‍ണറുടെ അന്ത്യശാസനം

Web Desk
Posted on July 19, 2019, 9:40 am

ബെംഗളൂരു: വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പ് വിശ്വാസം തെളിയിക്കാന്‍ കര്‍ണാടകത്തിലെ കുമാരസ്വാമി സര്‍ക്കാരിന് ഗവര്‍ണറുടെ അന്ത്യശാസനം. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയാണ് അന്ത്യശാസനം നല്‍കിയത്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് ഇക്കാര്യം നിര്‍ദേശിച്ച് ഗവര്‍ണര്‍ കത്ത് നല്‍കി.

എന്നാല്‍, ഗവര്‍ണറുടെ അന്ത്യശാസനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് നിയമസഭയുടെ കാര്യപരിപാടികളില്‍ ഇടപെടാന്‍ ആവില്ല. നിയമസഭ കാര്യോപദേശക സമിതി യോഗം ചേര്‍ന്നാണ് സഭാ നടപടികള്‍ തീരുമാനിക്കുന്നത്. സഭ നടപടികള്‍ നീട്ടാനും ചുരുക്കാനും അധികാരം സ്പീക്കര്‍ക്ക് മാത്രമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.