കോറോണ ഭീതിയില്‍ ലോകം പേടിച്ചരണ്ട് കഴിയുന്നതിനിടയിലും യുഎഇയിലെ സംഘപരിവാറുകാര്‍ ഇസ്ലാം വിദ്വേഷത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇസ്ലാം വിരുദ്ധ പോസ്റ്റുകള്‍ ഇട്ടതിന് ഇതിനകം നിരവധി ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുഎഇയിലെ ഒരു പ്രമുഖ കമ്പനിയിലെ ധനകാര്യ മാനേജരായ മിതേഷിനെ ഫേസ്ബുക്കിലൂടെ മുസ്ലീങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയതിന് ഇന്നലെ അറസ്റ്റ് ചെയ്തു. കൊറോണ വൈറസ് തുപ്പുന്നവരാണ് ഇസ്ലാമിക ജിഹാദികള്‍ എന്നായിരുന്നു ഈ സംഘിയുടെ പോസ്റ്റ്.
ഒരു ജിഹാദി ചാവേര്‍ 20 പേരെ കൊല്ലുമെങ്കില്‍ കൊറോണ വൈറസിനെ ഇസ്ലാമിന്റെ വിമോചന യുദ്ധത്തിന് ഉപയോഗിക്കുന്നവര്‍ രണ്ടായിരം പേരെയാണ് കൊല്ലുന്നതെന്നാണ് ഇയാളുടെ കണ്ടു പിടിത്തം. മുസ്ലീം തബ്ലീഗ് പ്രവര്‍ത്തകര്‍ ഡല്‍ഹി പൊലീസിനെ തുപ്പിയെന്ന വ്യാജ വീഡിയോയും ഇയാള്‍ ഷെയര്‍ ചെയ്തതായി കണ്ടെത്തി. ഫേസ്ബുക്ക് പോസ്റ്റും വ്യാജ വീഡിയോയും ഗള്‍ഫ് ന്യൂസ് പത്രമാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇസ്ലാമിക രാജ്യത്ത് വന്ന് പണമുണ്ടാക്കുന്ന ഇയാള്‍ ഇസ്ലാം മതവിദ്വേഷം പടര്ത്തുനന്തിനാല് ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ജോലിയില്‍ നിന്നും പിരിച്ച് വിടണമന്നും ഇന്ത്യൻ പ്രവാസികള്‍ ജാതിഭേദമന്യേ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇയാളെ പിരിച്ചുവിട്ടു കഴിഞ്ഞതായി വക്താക്കള്‍ അറിയിച്ചു.
കഴിഞ്ഞാഴ്ച ഇന്ത്യാക്കാരനായ ഒരു ബിസിനസ്സുകാരൻ എസ് ഭണ്ഡാരിയയ്ക്കു മുന്നില്‍ ഒരു ജോലി തേടിയെത്തിയ മഹാരാഷ്ട്രക്കാരനായ ഷംഷദ് ആലത്തോട് മുസല്മാന് ഇവിടെ ജോലിയില്ലെന്നും പാകിസ്ഥാനില്‍ പൊയ്ക്കോളൂവെന്നും ആക്രോശിക്കുകയും തെറിവിളിക്കുകയും ചെയ്ത സംഭവവും കേസായി. ദുബായ് പൊലീസിന് നല്കിയ പരാതിയിന്മേല് ഭണ്ഡാരിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. ഇതുപോലെ ഇന്ത്യൻ സംഘപരിവാറുകാര്‍ നടത്തി വരുന്ന ഇസ്ലാം വിദ്വേഷ പ്രചരണത്തിനെതിരെ മറ്റു നിരവധി കേസുകളുമുണ്ട്. മതസഹിഷ്ണുതയ്ക്ക് ലോകത്ത് ആദ്യമായി ഒരു വകുപ്പ് തന്നെ ഏര്‍പ്പെടുത്തിയ യുഎഇയില്‍ മതവിദ്വേഷം കടുത്ത ക്രിമിനല്‍ കുറ്റമാക്കാൻ അഞ്ചു വര്‍ഷം മുമ്പ് ഒരു നിയമം തന്നെ കൊണ്ടു വന്നരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.