14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 5, 2024
September 22, 2024
May 22, 2024
May 14, 2024
March 28, 2024
March 6, 2024
February 15, 2024
February 1, 2024
January 18, 2024
January 9, 2024

ലക്ഷദ്വീപിൽ നിന്നുള്ള ഹജ്ജ് സംഘം നാളെ കൊച്ചിയിലെത്തും

Janayugom Webdesk
June 7, 2022 8:54 am

ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനു പുറപ്പെടുന്ന തീർത്ഥാടകർ നാളെ ഉച്ചയ്ക്ക് ശേഷം നെടുമ്പാശേരി ഹജ്ജ് ക്യാമ്പിലെത്തും. 76 പുരുഷന്മാരും 67 സ്ത്രീകളുമടക്കം 143 പേരാണ് തീർത്ഥാടനത്തിനു പുറപ്പെടുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 7.35ന് പുറപ്പെടുന്ന എസ്‌വി 5735 വിമാനത്തിലാണ് ഇവരുടെ യാത്ര. കേരളത്തിൽ നിന്നുള്ള 234 പേരും ഈ വിമാനത്തിൽ യാത്രയാവും.

ലക്ഷദ്വീപിൽ നിന്നുള്ള ഹാജിമാരുടെ യാത്രയുമായി ബന്ധപ്പെട്ട് നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന മീറ്റിങ്ങിൽ പ്രത്യേകം ചർച്ച ചെയ്തിരുന്നു. ലക്ഷദ്വീപിലെ തീർത്ഥാടർക്ക് ക്യാമ്പിൽ പ്രത്യേക സ്വീകരണവും യാത്രയയപ്പും നൽകും.

തമിഴ്‌നാട്, പുതുച്ചേരി, ആന്‍ഡമാൻ എന്നിവിടങ്ങളിലെ തീർത്ഥാടകരും അടുത്ത ദിവസങ്ങളിലായി നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ എത്തും. അതത് സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റി ഭാരവാഹികളും ഉദ്യോഗസ്ഥരും ഹാജിമാർക്കൊപ്പം ക്യാമ്പിലെത്തും.

Eng­lish summary;The Hajj del­e­ga­tion from Lak­shad­weep will reach Kochi tomorrow

You may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.