ആരാധകരുടെ ശല്യം അതിരുവിട്ടതോടെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിലൂടെ താരമായ പെൺകുട്ടി തിരികെ വീട്ടിലേക്ക് മടങ്ങി. മാല വിൽപനയ്ക്കായാണ് മധ്യപ്രദേശിലെ നിർധന കുടുംബത്തിലെ അംഗമായ പെൺകുട്ടി എത്തിയത് . ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസയോടു സാദൃശ്യമുള്ള പെൺകുട്ടിയുടെ വിഡിയോയും വാർത്തയും ചർച്ചയായതിനു പിന്നാലെ പരിചയപ്പെടാനും വിഡിയോയെടുക്കാനും എത്തുന്നവരുടെ ശല്യം കാരണം മാല വിൽപന നിലച്ചു. വിഡിയോ പ്രചരിച്ചതോടെ യു ട്യൂബർമാർ ഉള്‍പ്പെടെ പെൺകുട്ടിയെ ശല്യം ചെയ്യാനെത്തി. ഇതോടെ പിതാവ് ഇടപെട്ട് പെൺകുട്ടിയെ വീട്ടിലേക്ക് മടക്കിയയക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.