ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ ധരിക്കുന്ന ഹെൽമെറ്റ് ബി. ഐ. എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്) മാർക്കുള്ളത് തന്നെയാവണമെന്ന് കേന്ദ്ര സർക്കാർ. അടുത്ത വർഷം ജൂൺ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും.
നിലവാരം കുറഞ്ഞ ഹെൽമറ്റുകൾ വിപണിയിൽ നിന്ന് ഒഴിവാക്കാനും നടപടി സ്വീകരിക്കും. നിലവാരമുള്ള, ഭാരം കുറഞ്ഞ ഹെൽമറ്റുകൾ മാത്രം ബി. ഐ. എസ് മുദ്രണത്തോടെ നിർമിച്ചു വിൽപ്പന നടത്തുന്നത് ഉറപ്പാക്കും. പിന്നീട് ബിഐഎസ് നിബന്ധനകൾ പാലിച്ചുള്ള ഹെൽമറ്റുകൾ മാത്രമാവും രാജ്യത്ത് വിൽക്കാനാവുക.
ഭാരം കുറഞ്ഞ ഹെൽമറ്റുകളാണ് രാജ്യത്ത് കാലാവസ്ഥയ്ക്ക് ഇണങ്ങുന്നത് എന്ന് സുപ്രിംകോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച റോഡ് സുരക്ഷ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. നിലവാരമുള്ള ഹെൽമറ്റുകൾ കൊണ്ടുവരുന്നതിലൂടെ ഇരുചക്ര വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് തലയ്ക്ക് ഗുരുതര പരുക്കുകളേൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനാവുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.