Wednesday
20 Mar 2019

സരിതാ നായരുടെ ശിക്ഷ നടപ്പാക്കുന്നത് തടയാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

By: Web Desk | Friday 5 January 2018 9:42 AM IST


കൊച്ചി:

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഒരു കേസില്‍ സരിത എസ് നായര്‍ക്ക് പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ നടപ്പാക്കല്‍ നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 40 ലക്ഷം പിഴ ശിക്ഷയിലെ 10 ലക്ഷം രൂപ രണ്ടുമാസത്തിനകം കെട്ടിവെയ്ക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

ശിക്ഷ റദ്ദാക്കണമെന്ന സരിതാ നായരുടെ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ കോടതി മാറ്റി. ഇടയാറന്മുള സ്വദേശി ബാബുരാജിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ്
സരിതയ്ക്ക് മജിസ്‌ട്രേറ്റ് കോടതി മൂന്നുവര്‍ഷവും മൂന്നുമാസവും തടവും പിഴയും ശിക്ഷവിധിച്ചത്. അത് സെഷന്‍സ് കോടതി ശരിവെച്ചു. തുടര്‍ന്ന്, സരിത ഹൈക്കോടതിയെ
സമീപിച്ചത്. കേസില്‍ രണ്ടാംപ്രതിയാണ് സരിത. ടീം സോളാര്‍ എന്ന കമ്പനിയുണ്ടാക്കി പണം തട്ടിയെന്നാണ് കേസ്. ലക്ഷ്മി നായരെന്ന പേരിലാണ് പരിചയപ്പെടുത്തിയത്.
പരാതിക്കാരന്‍ 1.17 കോടി രൂപ കമ്പനിയില്‍ നിക്ഷേപിച്ചെന്നും പണം തിരിച്ചുകിട്ടിയില്ലെന്നുമാണ് ആക്ഷേപം. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഇരയാണെന്നു
സരിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

 

 

Related News