സമരങ്ങൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കും ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീട്ടി

Web Desk

കൊച്ചി

Posted on August 03, 2020, 5:57 pm

സമരങ്ങൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കും ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീട്ടി. ആഗസ്റ്റ് 31 വരെയാണ് വിലക്ക് നീട്ടിയത്. കേന്ദ്ര സർക്കാരിന്റെ  കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശിച്ച് ജൂലൈ 15 ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു.

തുടർന്ന് കേസില്‍ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നുവെങ്കിലും പാർട്ടികൾക്ക് വേണ്ടി തിങ്കളാഴ്ച അഭിഭാഷകർ ഹാജരായില്ല. സമരങ്ങളും പ്രകടനങ്ങളും വിലക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ അഭിഭാഷകനായ ജോൺ നമ്ബേലിയും മറ്റും സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്. മണി കുമാറും ജസ്റ്റിസ്ഷാജി പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

you may also like this video