17 January 2026, Saturday

Related news

December 18, 2025
December 16, 2025
November 17, 2025
November 12, 2025
November 12, 2025
October 23, 2025
October 6, 2025
September 19, 2025
September 11, 2025
September 8, 2025

പൊന്നാനിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Janayugom Webdesk
തിരുവനന്തപുരം 
November 13, 2024 1:01 pm

പൊന്നാനിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. മലപ്പുറം മുൻ എസ്‌പി സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. പൊന്നാനി മുന്‍ സിഐ വിനോദ്, മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി എന്നിവര്‍ക്കെതിരെയാണ് ഇരയായ യുവതി പരാതി നല്‍കിയത്.

വസ്തുസംബന്ധമായ പ്രശ്നത്തില്‍ പൊന്നാനി സിഐ വിനോദിന് പരാതി നല്‍കിയിരുന്നു. പിന്നീട്, വിനോദ് വീട്ടിലെത്തി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറിയെങ്കിലും ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. തുടര്‍ന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ കണ്ട് പരാതിപ്പെട്ടു.

എന്നാല്‍ സുജിത് ദാസും തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, പരാതിക്കാരി ഹണി ട്രാപ്പ് സംഘത്തിലെ ആളാണെന്നായിരുന്നു സിഐ വിനോദിന്റെ ആരോപണം.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.