20 April 2024, Saturday

Related news

April 17, 2024
April 15, 2024
April 15, 2024
April 13, 2024
April 12, 2024
April 9, 2024
April 8, 2024
April 7, 2024
April 4, 2024
March 28, 2024

ദളിത് യുവതിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചു; പഞ്ചായത്തംഗത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Janayugom Webdesk
കൊച്ചി
September 14, 2021 2:58 pm

ദളിത് യുവതിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച കേസില്‍ പഞ്ചായത്തംഗത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അമ്ബലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡംഗം അജീഷിന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

എട്ടാം വാര്‍ഡിലെ ദളിത് യുവതിയെയാണ് രണ്ട് മാസം മുന്‍പ് പഞ്ചായത്തംഗം ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചത്. തുടര്‍ന്ന് യുവതി അമ്ബലപ്പുഴ പോലീസില്‍ പഞ്ചായത്തംഗത്തിനെതിരെ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല.

തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിക്കു ശേഷമാണ് അമ്ബലപ്പുഴ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല. ഇതിനിടയില്‍ പഞ്ചായത്തംഗം ജാമ്യത്തിനായി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യം തള്ളിയിരുന്നു. ഇതിന് ശേഷം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളി.
Eng­lish sum­ma­ry; The High Court reject­ed the bail plea of ​​the pan­chay­at mem­ber in case of Dalit woman insult­ed by caste name
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.