മൊബൈൽ ഫോൺ വാങ്ങി ആറുമാസത്തിനകം തകരാറിലായിട്ടും അത് മാറ്റി നൽകാത്ത ആപ്പിൾ ഇന്ത്യയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ. കേടായ മൊബൈൽ ഫോണിന്പകരം പുതിയ ഐഫോൺ നൽകണം. അല്ലെങ്കിൽ അതിന്റെ വിലയായ എഴുപതിനായിരം രൂപയും കൂടാതെ കോടതിച്ചെലവും ഉപഭോക്താവിന് നൽകണമെന്ന് കമ്മീഷൻ എതിർകക്ഷികൾക്ക് നിർദ്ദേശം നൽകി .
എറണാകുളം തെങ്ങോട് സ്വദേശി ദിനേശ് കുമാർ പി.ബി സമർപ്പിച്ച പരാതിയിലാണ് പ്രസിഡണ്ട് ഡി. ബി. ബിനു മെമ്പർമാരായ വി. രാമചന്ദ്രൻ ശ്രീവിദ്യ ടി.എൻ എന്നിവർ ചേർന്ന കമ്മീഷൻ ഉത്തരവ്. ഫോണിന്റെ ഡിസ്പ്ലേ തകരാറിലാകുകയും ഫോൺ പലപ്പോഴും പ്രവർത്തനരഹിത മാകുകയും ചെയ്തു. വാറന്റി കാലയളവിനുള്ളിൽ തന്നെ ഈ തകരാറ് കണ്ടതിനാൽ പുതിയ ഫോൺ നൽകണമെന്നതായിരുന്നു പരാതിക്കാരന്റെആവശ്യം. ഉപഭോക്താവ് അശ്രദ്ധയോടെ ഫോൺ ഉപയോഗിച്ചതാണ് തകരാറിനു കാരണമെന്ന് എതിർകക്ഷികൾ കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചു.ഈ വാദം തള്ളിക്കളഞ്ഞ കമ്മീഷൻ കോടതി ചെലവ് 5000 രൂപ ഉൾപ്പെടെ 30 ദിവസത്തിനകം എതിർകക്ഷികൾ ഉപഭോക്താവിന് നൽകണമെന്ന് നിർദ്ദേശിച്ചു.
ENGLISH SUMMARY:The High Court said that if the new phone is damaged, it should be replaced or the price refunded
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.