25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 25, 2025
March 24, 2025
March 24, 2025
March 21, 2025
March 18, 2025
March 17, 2025
March 14, 2025
March 3, 2025
February 28, 2025
February 14, 2025

ശര്‍ക്കര ഉപയോഗം സംബന്ധിച്ച വിവാദത്തില്‍ കരാറുകാരുടെ വിശദീകരണം തേടി ഹെെക്കോടതി

Janayugom Webdesk
കൊച്ചി
December 4, 2021 5:22 pm

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗം സംബന്ധിച്ച വിവാദത്തില്‍ കരാറുകാരുടെ വിശദീകരണം തേടി ഹെെക്കോടതി. ഇതിനായി ഒരാഴ്ചകൂടി സമയം കോടതി അനുവദിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ശര്‍ക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ആണ് നടപടി.

അന്യ മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കാണിച്ച്‌ ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനറാണ് ഹെെക്കോടതിയെ സമീപിച്ചത്. ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച്‌ നിര്‍മ്മിച്ച പ്രസാദ വിതരണം അ‌ടിയന്തരമായി നിര്‍ത്തണമെന്നും ലേലത്തില്‍ പോയ ഭക്ഷ്യ യോഗ്യമല്ലാത്ത ശര്‍ക്കര പി‌ടിച്ചെടുത്ത് നശിപ്പിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

കരാറുകാരായ മഹാരാഷ്ട്ര വര്‍ധാന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡ് കമ്പനിക്കും  ശബരിമലയില്‍ ബാക്കിവന്ന ശര്‍ക്കര ലേലത്തിലെടുത്ത തൃശൂരിലെ സതേണ്‍ അഗ്രോ ടെക്കിനുമാണ് വിശദീകരണം നല്‍കാന്‍ സമയം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി ഒരാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

eng­lish sum­ma­ry; The High Court sought an expla­na­tion from the con­trac­tors in the con­tro­ver­sy over the use of jaggery

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.