8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 3, 2024
September 23, 2024
July 22, 2024
July 19, 2024
July 18, 2024
June 10, 2024
May 30, 2024
February 6, 2024
December 7, 2023
November 30, 2023

കുഫോസ് വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
July 18, 2024 4:45 pm

കേരള ഫിഷറീസ് സര്‍വകലാശാല (കുഫോസ് ) വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍വകലാശാല പ്രതിനിധി ഇല്ലാതെ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ചാന്‍സര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി സ്റ്റേ ചെയ്തത്.

സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ചാൻസലർക്കുള്ള അധികാരം സംബന്ധിച്ച് വിശദീകരണം നൽകാനും രണ്ടാഴ്ചക്കകം മറുപടി നൽകാനും ഹർജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാൻ നിർദേശിച്ചു. ഹർജി തീർപ്പാകുന്നതു വരെ സെര്‍ച്ച് കമ്മിറ്റിയുടെ തുടർ നടപടികള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ചാന്‍സലറുടെ അഭിഭാഷകനും കോടതിയെ അറിയിച്ചിരുന്നു.

സർവകലാശാല പ്രതിനിധികൾ ഇല്ലാതെയാണ് കുഫോസ് അടക്കം 6 സർവ്വകലാശാലകളിലെ വിസി നിയമനത്തിന് ചാൻസലർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികള്‍ മാത്രമാണ് സമിതിയിലുള്ളത്. ജൂൺ 29നാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ച് വിജ്ഞാപനം ഇറക്കിയത്. ജമ്മു കശ്മീർ കേന്ദ്ര സർവകലാശാല പ്രൊഫ. സഞ്ജീവ് ജെയ്ൻ, കൊച്ചിൻ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പികെ.അബ്ദുൽ അസീസ്, ഐഎസിഎആർ ഡപ്യൂട്ടി ജനറൽ ഡയറക്ടർ ഡോ. ജെ കെ ജീന എന്നിവരാണ് കുഫോസ് വിസി സെർച്ച് കമ്മിറ്റിയിലുള്ളത്. സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർവകലാശാലകർ പ്രതിനിധികളെ നൽകിയില്ലെന്നാണ് ചാൻസലർ പറഞ്ഞിരുന്നത്.

Eng­lish Summary
The High Court stayed the work of the search com­mit­tee for the appoint­ment of Kufos VC

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.