
പള്ളുരുത്തി സെൻറ് തെരേസാസ് കോളജിലെ ഹിജാബ് വിവാദം ഇന്നലെത്തന്നെ അവസാനിപ്പിച്ചതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ക്കൂള്‍ മാനേജ്മെന്റും പിടിഎയും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതികരിച്ചത്. സര്‍ക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വെല്ലുവിളി ഇങ്ങോട്ട് വേണ്ടെന്നും മന്ത്രി പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കോണ്‍ഗ്രസിന് വേണ്ടി രാഷ്ട്രീയ ലക്ഷ്യത്തോടെ വര്‍ഗീയ വത്ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ശിവന്‍കുട്ടി തുറന്നടിച്ചു. ഇന്ത്യന്‍ ഭരണഘടനയും കോടതി വിധിയും മാനിച്ച് മുന്നോട്ട് പോകും. അല്ലാത്ത പക്ഷം ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.