ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലുണ്ടായ അക്രമത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പൊലീസും ഏറ്റെടുക്കണമെന്നും വിദ്യാർത്ഥികൾ, അധ്യാപകർ, പ്രൊഫസർമാർ എന്നിവർക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പുറത്തുനിന്നെത്തിയ എബിവിപി ഗുണ്ടകളാണ് സർവ്വകലാശാലയ്ക്കു നേരെ അക്രമം അഴിച്ചുവിട്ടത്. വിദ്യാർത്ഥികളെയും അധ്യാപകരെയും മർദിച്ച അക്രമികൾ വസ്തുവകകൾ അടിച്ചുതകർത്തു. വനിതകളെയും പെൺകുട്ടികളെയും പോലും വെറുതെ വിട്ടില്ല. സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെ ക്യാമ്പസിനകത്തു പ്രവേശിക്കുന്നത് തടയാനും ഗുണ്ടകൾ ശ്രമിച്ചു. സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവിനും സമാന അനുഭവമുണ്ടായി. പൊലീസ് വെറും കാഴ്ചക്കാരായി നിൽക്കുന്ന സ്ഥിതിയാണുണ്ടായത്. ജെഎൻയുവിന്റെ സൽപേരിന് കളങ്കമുണ്ടാക്കുന്നതിനുള്ള സംഘപരിവാർ ശ്രമങ്ങളുടെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
English summary:The Home Ministry should take responsibility for the JNU violence: CPI
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.