ഹോണ്ട- നിസാൻ ലയന ശ്രമങ്ങൾക്ക് ഉപേക്ഷിച്ചതായുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വാഹനലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ലയന ചർച്ചകൾ ഉപേക്ഷിച്ചയായി ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ഹോണ്ടയും നിസ്സാനും സ്ഥിരീകരിച്ചു. ഇരു കമ്പനികളും ഒന്നിക്കാനായി കഴിഞ്ഞ വർഷം ഡിസംബറിൽ ഒപ്പുവെച്ച ധാരണപത്രത്തിൽ പിന്മാറുന്നതായി ഹോണ്ടയും നിസാനും വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
നിസാന്‍-ഹോണ്ട കമ്പനികളുടെ കുടക്കീഴില്‍ പുതിയൊരു കമ്പനി ആരംഭിക്കാനുള്ള ചർച്ചകളായിരുന്നു ആദ്യഘട്ടത്തിൽ നടന്നത്. എന്നാൽ, നിസാനെ ഉപ കമ്പനിയാക്കാനുള്ള ഹോണ്ടയുടെ നിർദേശം അഭിപ്രായ വ്യത്യാസങ്ങളുമാണ് കൈകോർക്കലിന് തിരിച്ചടിയായതെന്ന് പിന്നീട് വാര്‍ത്ത വന്നിരുന്നു. അതേസമയം, ബാറ്ററി അടക്കമുള്ള ഇവി സാങ്കേതികവിദ്യകള്‍ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് നിസാനും ഹോണ്ടയും തുടരുമെന്നാണ് വിവരം.
മറ്റൊരു ജാപ്പനീസ് വാഹനനിര്‍മാതാക്കളായ മിത്‌സുബിഷിയും ഹോണ്ടയ്ക്കും നിസ്സാനും ഒപ്പം പങ്കാളിയായേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. എന്നാൽ ലയനത്തിന് മിസ്തുബിഷിയ്ക്കും ഇപ്പോൾ താൽപര്യമില്ലെന്നാണ് വിവരം. നിലവിൽ ഫ്രഞ്ച് കമ്പനിയായ റോനോ, മിത്‌സുബിഷി എന്നീ കമ്പനികളുമായി ആഗോളതലത്തിൽ നിസാൻ സംഖ്യത്തിലുണ്ട്. നിസാനിൽ 36 ശതമാനം ഓഹരി നിക്ഷേപം റെനോയ്ക്കുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.