ഹോട്ടല്‍ ജീവനക്കാര്‍ അപമര്യാദയായി പെരുമാറി; പരാതിയില്‍ അന്വേഷണം നടത്തി ഫുഡ് ഇന്‍സ്പെക്ടര്‍

Web Desk

നെടുങ്കണ്ടം

Posted on September 15, 2020, 8:37 pm

ഹോട്ടല്‍ ഭക്ഷണത്തില്‍ മുടി കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കുവാന്‍ എത്തിയവര്‍ നല്‍കിയ പരാതിയില്‍ ഉടുമ്പന്‍ചോല ഫുഡ് സേഫ്റ്റി ഓഫീസര്‍ ഹോട്ടലില്‍ എത്തി പരിശോധന നടത്തി. നെടുങ്കണ്ടം താന്നീമൂട് പുത്തന്‍വീട്ടില്‍ പി.പി.അനീഷാണ് ഭക്ഷണത്തിലെ മുടി ചൂണ്ടികാട്ടിയതിന്റെ പേരില്‍ ഹോട്ടല്‍ ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഉടുമ്പന്‍ചോല ഫുഡ് സേഫ്ടി ഓഫിസര്‍ക്കു പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടത്തെ ഹോട്ടല്‍ ഹൈറേഞ്ചില്‍ എത്തിയ ഫുഡ് ഇന്‍സ്‌പെക്ടര്‍ ആന്‍മേരി ജോണ്‍സണ്‍ വിശദമായ പരിശോധന നടത്തി. കണ്ടെത്തിയ പോരായ്മകള്‍ വേഗത്തില്‍ പരിഹരിക്കുവാന്‍ രേഖാമൂലം നല്‍കി. കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിയ്ക്ക് അടിസ്ഥാനമായ സംഭവം നടന്നത്.

ഭാര്യയുമൊത്ത് ഭക്ഷണം കഴിക്കാന്‍ ഹോട്ടല്‍ ഹൈറേഞ്ചില്‍ എത്തിയ അനീഷ് ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി. എത്തിച്ച ഭക്ഷണം കഴിക്കുന്നതിനിടെ മുടി കണ്ടു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ജീവനക്കാരന്‍ അനുപിനോട് അപമര്യദയായി പൊരുമാറുകയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്.

ENGLISH SUMMARY:The hotel staff behaved rude­ly; food inspec­tor tak­en action
You may also like this video