Web Desk

January 06, 2020, 5:55 pm

അടിമാലിയിൽ വീടിന് തീപിടുത്തം

Janayugom Online

അടിമാലി: അടിമാലി വിശ്വദീപ്തി സ്‌കൂളിന് സമീപം തീപിടുത്തതില്‍ വീടിനുള്ളിലെ ഗൃഹോപകരണങ്ങള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു.അടിമാലി പള്ളിടിയില്‍ ടോമിയുടെ വീട്ടിലാണ് ഉച്ചക്ക് ഒരു മണിയോടെ തീപിടുത്തമുണ്ടായത്.സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.വീടിന്റെ ജനല്‍ ചില്ലകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടെത്തിയ അയല്‍വാസികളാണ് വീടിനുള്ളില്‍ തീപടര്‍ന്ന വിവരം ആദ്യം അറിഞ്ഞത്.തുടര്‍ന്ന് വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിച്ചു.ഫയര്‍ഫോഴ്‌സെത്തി തീയണച്ചെങ്കിലും ഗൃഹോപകരണങ്ങള്‍ പൂര്‍ണ്ണമായി കത്തിനശിച്ചു.വീടിനുള്ളില്‍ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തതിന് ഇടവരുത്തിയതെന്നാണ് പ്രഥമിക നിഗമനം.വീടിനുള്ളില്‍ ടെലിവിഷന്‍ ഘടിപ്പിച്ചിരുന്ന പ്ലഗ് പോയിന്റില്‍ തീ ഉണ്ടാവുകയും പിന്നീട് തീ ടെലിവിഷനിലേക്കും സോഫയടക്കമുള്ള മറ്റ് ഗൃഹോപകരണങ്ങളിലേക്കും വ്യാപിച്ചുവെന്നുമാണ് കരുതുന്നത്. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്ക്.വീട്ടുടമസ്ഥന്‍ ടോമി വിദേശത്ത് ജോലി ചെയ്തു വരികയാണ്.ടോമിയുടെ ഭാര്യ മിനി അടിമാലി വിശ്വദീപ്തി സ്‌കൂളിലെ അധ്യാപികയാണ്.അടിമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ ബിജു പി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീടിനുള്ളിലെ തീയണച്ചത്.

Eng­lish sum­ma­ry: The house fires in Adimali

‘you may also like this video’