നെടുങ്കണ്ടം: ശക്തമായ കാറ്റിലും മഴയിലും മഞ്ഞപ്പെട്ടിയില്‍ വീട് തകര്‍ന്നു. മഞ്ഞപ്പെട്ടി മുളയപ്പറമ്പില്‍ ദീപുവിന്റെ വീടാണ് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നവര്‍ പള്ളിയില്‍ പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്.
ശക്തമായ കാറ്റിനെ തുടര്‍ന്ന് വീടിന്റെ മണ്‍കട്ടകെട്ടിയ ഭിത്തി തകര്‍ന്ന് വീഴുകയായിരുന്നു. ദീപുവും ഭാര്യയും ആറും മൂന്നും വയസുള്ള രണ്ട് കുട്ടികളുമാണ് ഇവിടെ താമസിക്കുന്നത്. വീട്ടുകാര്‍ ഈ സമയം പുറത്തേക്ക് പോയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.ഭിത്തികള്‍ പൂര്‍ണമായും ഇടിഞ്ഞുപോയതിനെത്തുടര്‍ന്ന് മേല്‍ക്കൂരയും അപകടാവസ്ഥയിലാണ്. ഏതുനിമിഷവും ഇത് നിലംപൊത്താവുന്ന നിലയിലാണ്.
ലോഡിംഗ് തൊഴിലാളിയായ ദീപുവിന് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ച് കിട്ടിയിരുന്നു. എന്നാല്‍ പുതിയ റേഷന്‍ കാര്‍ഡ് എപിഎല്‍ ആയതിനെ തുടര്‍ന്ന് പദ്ധതിയില്‍ നിന്ന് പുറത്താകുകയായിരുന്നു. നിര്‍ദ്ധനരായ ഈ കുടുംബം വീട് തകര്‍ന്നതിനെ തുടര്‍ന്ന് ബന്ധുവീടുകളിലേയ്ക്ക് താമസം മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.