മുളക്പൊടി മോഷണമാരോപിച്ച് വീട്ടമ്മയെ ഏഴുമണിക്കൂർ പൂട്ടിയിട്ടു

Web Desk

നാദാപുരം

Posted on February 15, 2020, 9:36 am

ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്നാരോപിച്ച്‌ വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഏഴു മണിക്കൂർ പൂട്ടിയിട്ടു. റുബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റിൽ ബുധനാഴ്ചയാണ് സംഭവം. സംഭവത്തിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരായ അബ്ദുസമദ്, കുഞ്ഞബ്ദുള്ള എന്നീ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ സൂപ്പർമാർക്കറ്റിൽ എത്തിയ ഇവരെ മുളക്പൊടി മോഷ്ടിച്ചെന്നാരോപിച്ച് ഏഴുമണിക്കൂറോളമാണ് തടഞ്ഞ് വെച്ചത്. സൂപ്പര്‍മാര്‍ക്കറ്റിലെ പുറകിലെ മുറിയിലായിരുന്നു ഇവരെ പൂട്ടിയിട്ട് ഭീക്ഷണിപ്പെടുത്തിയത്. ബില്ലില്‍ ഇല്ലാത്ത മുളകുപൊടി പാക്കറ്റ് എടുത്തു എന്നായിരുന്നു ആരോപണം.

ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ പറയുന്നു. പലതവണയായി ബില്ലില്‍ ഇല്ലാത്ത സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്നാണ് ജീവനക്കാരുടെ ആരോപണം. ഇതെഴുതി നൽകാൻ വീട്ടമ്മയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ എഴുതി നൽകാൻ തയ്യാറല്ലാത്തതിനാലാണ് ഇവരെ ഏഴു മണിക്കൂറോളം തടഞ്ഞു വെച്ചത്. ഇവരുടെ ഫോട്ടോ എടുക്കുകയും ഒച്ചവെച്ച്‌ ബഹളമുണ്ടാക്കിയാല്‍ കള്ളിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപെടുത്തിയെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ പറയുന്നു.

you may also like this video;