മാനന്തവാടി: ജനുവരി 1 മുതൽ കേരളത്തിൽ ഏർപ്പെടുത്തുന്ന പ്ലാസ്റ്റിക് നിരോധനം തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി വിവിധ കർമ്മ പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇതിന്റെ ഭാഗമായി ഡിസംബർ 31 ന് നിരവിൽപ്പുഴ മുതൽമക്കിയാട് വരെ അഞ്ച് കിലോമീറ്റർ ദൂരത്തിൽ 5000 പേരെ പങ്കെടുപ്പിച്ച് കൊണ്ട് വൻ മനുഷ്യചങ്ങല തീർക്കും.
വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, വ്യാപാരികൾ ‘കുടുംബശ്രീ അംഗങ്ങൾ. ഉദ്യോഗ സ്ഥർ, തുടങ്ങിയവർ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കും.എം.എൽ.എ.ഓ.ആർ.കേളു ‚ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് ഗീതാ ബാബു വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചങ്ങലയിൽ കണ്ണികളാകും. തൊണ്ടർനാട് പി.എച്ച്.സി.യുമായി സഹകരിച്ച് കൊണ്ട് നിരത കർമ്മ സേന വീടുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നം 20 ലോഡ് പ്ലാസ്റ്റിക് ശേഖരിച്ച് സംസ്കരണ കേന്ദ്രങ്ങളിലെത്തിച്ച് സംസ്കരിച്ചിട്ടുണ്ട്.
ഇതിനോടകം പൊതു പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കിയതായും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.കേശവൻ, അംഗങ്ങളായ രവീന്ദ്രൻ ആർ ‚അസ്ഹർ അലി, അനീഷ്, അസിസ്റ്റൻറ് സിക്രട്ടറി സലിം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.