ഇന്ത്യാ മഹാരാജ്യം റിപ്പബ്ലിക് ആയതിന്റെ 71-ാം വാർഷികം ആഘോഷിക്കുമ്പോൾ ജനത രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ വക്കിലാണെന്നത് ലോകത്തെ അമ്പരപ്പിക്കുന്നുണ്ട്. രാജ്യം ഭരിക്കുന്ന സംഘപരിവാർ കേന്ദ്രങ്ങൾ ജനങ്ങളെ ഭിന്നിപ്പിച്ചും ആട്ടിപ്പായിച്ചും മതേതരത്വം തകർക്കാൻ കോപ്പുകൂട്ടുന്നു. ഹിന്ദുരാഷ്ട്രമെന്ന ആർഎസ്എസ് അജണ്ട അവർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും മുൻപേ തയ്യാറാക്കിയതാണ്. മതങ്ങളുടെയും ഭാഷയുടെയും നന്മയുടെയും നാടായി ഇന്ത്യയെ ഒറ്റക്കെട്ടായി നിലനിർത്താൻ സ്വാതന്ത്ര്യ സമരത്തെത്തന്നെ ആയുധമാക്കിയ മഹാത്മാഗാന്ധിയെ വെടിവച്ചുവീഴ്ത്തിയത് ആ അജണ്ട നടപ്പാക്കാനാണ്.
അന്നും ഇന്നും അവർ ഗാന്ധിജിയെയും ഇന്ത്യയുടെ മതേതരത്വത്തെയും ഭപ്പെടുകയാണ്. ബ്രിട്ടീഷ് പട്ടാളത്തോട് മാപ്പുപറഞ്ഞ് അവരുടെ കാൽക്കീഴിലിരുന്ന് സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുക്കുകയാണ് ആർഎസ്എസ് ചെയ്തത്. സ്വാതന്ത്ര്യസമര ചരിത്രത്തിൽ ആർഎസ്എസിന്റെ ഈ രാജ്യവിരുദ്ധ നിലപാടും പ്രവൃത്തിയും കുപ്രസിദ്ധ അദ്ധ്യായമാണ്. കടപട മതേതരത്വവും കള്ള ദേശസ്നേഹവും വായ്ത്താരിയാക്കി സാഹോദര്യം തകർത്തു. കശ്മീരിന്റെ സമാധാനം ഇല്ലാതാക്കി. ജനരോഷം ഭയന്ന് ജനനേതാക്കാളെ തുറങ്കിലടച്ചു. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തി. ഇന്ത്യയുടെ കരുത്തായി മാറുന്ന യുവജന വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആർഎസ്എസ് ഭയന്നുവിറച്ചു.
you may also like this video;
റിപ്പബ്ലിക് ആഘോഷത്തിലും രാജ്യം മുഷ്ടിചുരുട്ടി ഉറക്കെ ഉറക്കെ മുദ്രാവാക്യം മുഴക്കും… ഇന്ത്യയുടെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കണമെന്ന്… മോഡീഭരണം തുലയട്ടെ എന്ന്… ഇങ്ങ് തെക്ക് കൊച്ചുകേരളത്തിലും റിപ്പബ്ലിക് ദിനത്തിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകും. കേരളമൊന്നാകെ കൈകോർത്ത് മനുഷ്യ മഹാശൃംഖല തീർക്കും. ഐക്യം നേരാനും കണ്ണിയാകാനും ജാതിമത, രാഷ്ട്രീയ വേലിക്കെട്ടുകളെല്ലാം തകർക്ക് മലയാളികൾ കാത്തിരിക്കുകയാണ്, ഇന്ത്യൻ റിപ്പബ്ലിക്കും മതേതര ഇന്ത്യയും പിറന്നപാടെ നിലനിൽക്കാൻ ജനത സാഹോദര്യത്തിന്റെ പടപ്പാട്ടുപാടി കൈകോർക്കും… മനുഷ്യ മഹാശൃംഖല വൻമതിലായി മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.