ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 26 നു സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർത്ഥം എൽ ഡി എഫ് നടത്തിയ ജില്ലാ പ്രചാരണ ജാഥയ്ക്ക് ചൊവ്വാഴ്ച ബേപ്പൂർ മണ്ഡലത്തിൽ ഉജ്വലമായ വരവേൽപ്പു ലഭിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് രാമനാട്ടുകരയിൽ എൽ ഡി എഫ് നേതാക്കളായ വി കെ സി മമ്മദ് കോയ എം എൽ എ , രാമനാട്ടുകര നഗരസഭാദ്ധ്യക്ഷൻ വാഴയിൽ ബാലകൃഷണൻ, എം ഗിരീഷ് , നരിക്കുനി ബാബുരാജ് , പി സി രാജൻ , രാജൻ പുൽപ്പറമ്പിൽ തുടങ്ങിയവർ ചേർന്ന് ജാഥയെ സ്വീകരിച്ചു . സുരഭിമാൾ പരിസരത്ത് നടന്ന സ്വീകരണത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
മജീദ് വെൺമരത്ത് അദ്ധ്യക്ഷത വഹിച്ചു. വൈകുന്നേരം 3 മണിക്ക് പേട്ട മൈതാനത്തു നടന്ന സ്വീകരണത്തിൽ ഡോ: കെ ആർ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 4 മണിക്ക്ചെറുവണ്ണൂർ കരുണയ്ക്കു സമീപം നൽകിയ സ്വീകരണത്തിൽ സി ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. വൈകുന്നേരം 4. 30 ന് ബേപ്പൂരിലെ അരക്കിണറിൽ ജാഥയ്ക്ക് ആവേശകരമായ വരവേൽപ്പ് നൽകി. സ്ത്രീകളും കുട്ടികളുമുൾപ്പടെ നൂറുകണക്കിനാളുകൾ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു.കെ പി ഹുസയിൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ദേശീയ കൗൺസിൽ അംഗം സി ദിവാകരൻ സംസാരിച്ചു.
സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ പി മോഹനൻ മാസ്റ്റർ, ഉപ ലീഡർമാരായ ടി വി ബാലൻ, മനയത്ത് ചന്ദ്രൻ ഇവർക്കു പാർട്ടികളും സംഘടനകളും ഹാരാർപ്പണം നടത്തി. ജാഥയുടെ ലീഡർ പി മോഹനൻ മാസ്റ്റർ, ഡെപ്യൂട്ടി ലീഡർമാരായ ടി വി ബാലൻ, മനയത്ത് ചന്ദ്രൻ , മാനേജർ മുക്കം മുഹമ്മദ് , എൽ ഡി എഫ് നേതാക്കളായ പി സതീദേവി , പി കുഞ്ഞഹമ്മദ് മാസ്റ്റർ , കെ ലോഹ്യ ‚പി ഗവാസ്, പി സുരേഷ് ബാബു ‚എ ബാലകൃഷ്ണൻ ‚കെ കെ ദിനേശ്,എൻ കെ അബ്ദുൽ അസീസ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീനമുണ്ടേങ്ങാട്ട്, ഫറോക്ക് നഗരസഭാദ്ധ്യക്ഷ കെ കമറു ലൈല, കോഴിക്കോട് കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി സി രാജൻ തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംബന്ധിച്ചു.
English Summary:The human rally: The district campaign march in Beypore constituency
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.