വയോധികനെ മർദ്ദിച്ച എസ് ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Web Desk

കൊല്ലം

Posted on October 07, 2020, 10:50 pm

ആയൂരിനടുത്ത് മഞ്ഞപ്പാറയിൽ വാഹന പരിശോധനക്കിടെ വയോധികനെ പ്രൊബേഷൻ എസ് ഐ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 

കൊല്ലം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ. ബീനാ കുമാരി ആവശ്യപ്പെട്ടു.  മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷൻ എസ് ഐ നജീം മർദ്ദിച്ചത്. 

ENGLISH SUMMARY:The Human Rights Com­mis­sion has reg­is­tered a case against the SI for beat­ing up an elder­ly man
You may also like this video