29 March 2024, Friday

Related news

March 29, 2024
March 26, 2024
March 25, 2024
March 24, 2024
March 23, 2024
March 21, 2024
March 20, 2024
March 18, 2024
March 17, 2024
March 17, 2024

വേട്ട തുടരുന്നു; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Janayugom Webdesk
June 27, 2022 11:01 pm

മാധ്യമപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരായ ഭരണകൂട വേട്ട തുടരുന്നു. വസ്തുതാന്വേഷണ വെബ്സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി. 

മറ്റൊരു കേസില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷമാണ് സുബൈറിനെ അറസ്റ്റ് ചെയ്തതെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതിക് സിന്‍ഹ ട്വീറ്റ് ചെയ്തു. 2020ലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് സുബൈറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഈ കേസില്‍ സുബൈറിന് അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം ഹൈക്കോടതി അനുവദിച്ചിരുന്നു. 

എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ സുബൈറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നോട്ടീസോ, എഫ്ഐആറിന്റെ പകര്‍പ്പോ കൈമാറിയില്ലെന്നും പ്രതികിന്റെ ട്വീറ്റില്‍ പറയുന്നു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍വേണമെന്ന ആവശ്യവുമായി സുബൈറിനെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ 2017ലാണ് സിന്‍ഹയും സുബൈറും ചേര്‍ന്ന് ആള്‍ട്ട് ന്യൂസ് സ്ഥാപിക്കുന്നത്. 

Eng­lish Summary:The hunt con­tin­ues; Jour­nal­ist arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.