15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 14, 2024
October 13, 2024
October 4, 2024
September 23, 2024
September 13, 2024
September 5, 2024
August 27, 2024
August 24, 2024
August 22, 2024
August 17, 2024

ഹണ്ട് — ഓഗസ്റ്റ് ഒമ്പതിന് തീയറ്ററുകളില്‍

ഷാജി കൈലാസ്
July 14, 2024 9:38 pm

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു. ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ത്തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ടാകും. മെഡിക്കൽ കാംബസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. കാംബസ്സിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ്ഈ ചിത്രം നിവർത്തുന്നത്. അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാര്, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ — നിഖിൽ ആന്റെണി. ഗാനങ്ങൾ — സന്തോഷ് വർമ്മ, ഹരി നാരായണൻ — സംഗീതം — കൈലാസ് മേനോൻ , ഛായാഗ്രഹണം — ജാക്സൺ ജോൺസൺ, എഡിറ്റിംഗ് — അജാസ് മുഹമ്മദ്. കലാസംവിധാനം — ബോബൻ. മേക്കപ്പ് — പി.വി.ശങ്കർ. കോസ്റ്റ്യും — ഡിസൈൻ — ലിജി പ്രേമൻ. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ — മനു സുധാകർ, ഓഫീസ് നിർവഹണം — ദില്ലി ഗോപൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് — ഷെറിൻ സ്റ്റാൻലി. പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺടോളർ — സഞ്ജു ജെ. ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഓഗസ്റ്റ് ഒമ്പതിന് ഈ ചിത്രം ഈ ഫോർ എന്റെർടൈംമെന്റ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Eng­lish sum­ma­ry : The Hunt — in the­aters on August 9

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.