ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് ഭർത്താവ് ഭാര്യയെ ജീവനോടെ കത്തിച്ചു

Web Desk
Posted on September 13, 2019, 6:54 pm

സംഘംവിഹാര്‍: ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് ഭർത്താവ് ഭാര്യയെ ജീവനോടെ കത്തിച്ചു. ഡൽഹിയിലെ സംഘം വിഹാറിലാണ് സംഭവം.  ഇരുപത് ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. സംഭവത്തിൽ സംഘം വിഹാർ സ്വദേശിയായ വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെത്തിയ വിവേക് ഭാര്യയോട് ഭക്ഷണം ആവശ്യപ്പെടുകയും, ഭക്ഷണം ഇഷ്ട്ടപെടാതിരുന്ന യുവാവ്   ഭാര്യയുമായി വഴക്കിടുകയും ചെയ്തു.

പുലര്‍ച്ചെ 1.30 ന് കിടന്നുറങ്ങുകയായിരുന്ന ഭാര്യയുടെ ദേഹത്ത് വിവേക് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ  വിവേകിന്റെ മാതാപിതാക്കളാണ് ഇവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ വിവേക് കുമാറിനെ  പോലീസ് അറസ്റ്റ് ചെയ്തു.