കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഭാര്യയെ ശൗചാലയത്തിൽ പൂട്ടിയിട്ട് ഭർത്താവ്. വിദേശത്ത് നിന്നും വന്ന തന്റെ സുഹൃത്തിനെ കണ്ട് താന്‍ സംസാരിച്ചിരുന്നുവെന്നും അതിനാല്‍ തനിക്കും കൊറോണ പിടിപെടാൻ സാധ്യത ഉണ്ടെന്നും യുവതി തന്റെ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു.
ഇതേതുടർന്ന് ഭർത്താവ് ഭാര്യയെ ശൗചാലയത്തിൽ പൂട്ടിയിട്ടത്. തുടര്‍ന്ന് അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി ആശുപത്രിയിൽ എത്തിക്കുന്നത്. ആശുപത്രിയില്‍ എത്തിച്ച യുവതിയെ പരിശോധിക്കുകയും കൊറോണ ബാധയില്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ ആള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ ഒരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.