ഇരട്ട കുട്ടികളുംമാതാവും പുറത്തു പോയ സമയം വീട് പൂട്ടി ഗൃഹനാഥന്‍ പോയതായി പരാതി. മണിക്കൂറുകളായി ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടിലായ അഞ്ചു വയസ്സുള്ള ഇരട്ട കുട്ടികളും മാതാവും രാത്രിയോടെ വിഴിഞ്ഞം പൊലീസില്‍ അഭയം തേടി.
കുട്ടികളില്‍ ഒരാള്‍ വൃക്കരോഗ ബാധിതനാണ്.നേരത്തെ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന കേസ് നല്‍കിയതു സംബന്ധിച്ച് കോടതിയില്‍ നിന്നും പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ വാങ്ങിയതായി യുവതി പറഞ്ഞു. ഈ ഓര്‍ഡര്‍ കാലാവധി നീട്ടി കിട്ടാനായി കോടതിയില്‍ പോയപ്പോഴാണ് വീടു പൂട്ടി ഭര്‍ത്താവ് കടന്നത്. സംഭവത്തില്‍ കേസ് എടുക്കുമെന്നു വിഴിഞ്ഞം പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.